ചാത്തന്നൂർ ചാഴിയാട്ടിരിയിൽ വീട്ടിൽ വിദ്യാർത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചാഴിയാട്ടിരി സ്വദേശി നരിക്കുഴിയിൽ നിവേദ്യ (14) ആണ് ആത്മഹത്യ ചെയ്ത നിലയിൽ വീട്ടിലെ റൂമിൽ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. സംഭവം അറിഞ്ഞ ഉടനെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നിവേദ്യ മരണപ്പെട്ടിരുന്നു. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. എരുമപ്പെട്ടി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് നിവേദ്യ.
(ശ്രദ്ധിക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍: 1056, 04712552056)