കേച്ചേരിയിൽ ബാറിൽ സംഘർഷം; രണ്ടുപേർക്ക് കുത്തേറ്റു

 

 പ്രതീകാത്മക ചിത്രം
 കുന്നംകുളം :കേച്ചേരിയിൽ ബാറിൽ സംഘർഷം രണ്ടുപേർക്ക് കുത്തേറ്റു. ഇന്ന് വൈകിട്ട് 5:00 മണിയോടെയാണ് കേച്ചേരി കല്ലട ബാറിൽ ഇരു കൂട്ടർ തമ്മിൽ സംഘർഷം ഉണ്ടായത്.ലോക്കൽ കൗണ്ടറിനടുത്ത് വെച്ചായിരുന്നു സംഭവം. തർക്കത്തിനിടെ രണ്ടുപേർക്ക് കുത്തേൽക്കുകയായിരുന്നു.ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കൂടുതൽ അന്വേഷണം നടത്തിവരികയാണ്' '

Post a Comment

Previous Post Next Post