തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ഏക്കത്തുക: തെറ്റായ വിവരങ്ങൾക്കെതിരെ ദേവസ്വം ഭരണസമിതി

 

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് എടുത്തതുമായി ബന്ധപ്പെട്ട് ചില സാമൂഹിക, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിൽ 13 ലക്ഷം, 17 ലക്ഷം രൂപ എന്നിവ അടങ്ങിയ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ദേവസ്വം സമിതി തിരുത്തുന്നു. ഈ പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് പേരാതൃക്കാവ്- തെച്ചിക്കോട്ടുകാവ്- പൂതൃക്കോവ് ദേവസ്വം സമിതി പ്രസിഡന്റ് പി.ബി. ബിനോയ് അറിയിച്ചു.


"തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഉത്സവ മേഖലയിൽ വിവിധ വെല്ലുവിളികൾ നേരിടുന്ന ഒരു ആനയാണ്," ബിനോയ് വിശദീകരിച്ചു. "നിലവിൽ നിബന്ധനകൾക്ക് വിധേയമായി ആഴ്ചയിൽ രണ്ടു പരിപാടികളിൽ മാത്രമാണ് പങ്കെടുക്കുന്നത്. അടുത്ത സീസണിലേക്ക് ഏഴ് പരിപാടികൾ മാത്രമാണ് കരുതിയിട്ടുള്ളത്."


ആയതിനാൽ, വാർത്തയുടെ ആധികാരികത ഉറപ്പിച്ചശേഷം മാത്രമേ ഇത്തരമൊരു വിവരവും പ്രചരിപ്പിക്കാവൂ എന്ന് ദേവസ്വം സമിതി മാധ്യമങ്ങളോടും ജനങ്ങളോടും അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post