കുന്നംകുളം സബ് ട്രഷറി ശിലാസ്ഥാപനം ചെയ്തു.


 *കുന്നംകുളം സബ് ട്രഷറി ശിലാസ്ഥാപനം ചെയ്തു.

മാസത്തിലൊരിക്കൽ ട്രഷറിയിൽ എത്തുന്ന ഒരു വിഭാഗക്കാരാണ് റിട്ടയേഡ് ഉദ്യോഗസ്ഥർ. അവർക്ക് സുഹൃത്തുക്കളുമായി ഒത്തുകൂടാൻ ഉള്ള ഒരു സൗഹൃദത്തിൻറെ കേന്ദ്രം കൂടിയാണ് ട്രഷറി. അതുകൊണ്ടു തന്നെ അവർക്ക് വേണ്ട പരിഗണന കൊടുത്ത് ഒന്നാം നിലയിൽ തന്നെ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയാണ് പുതിയ ട്രഷറികൾ രൂപകല്പന ചെയ്യുന്നത് എന്ന് മന്ത്രി കെ.എൻ ബാലഗോപാൽ. കുന്നംകുളം സബ്ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം ടൌണ്‍ഹാളില്‍ വെച്ച് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

ജംഗ്ഷൻ വികസനവും റോഡ് നിര്‍മ്മാണങ്ങളും സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളുടെ നിർമ്മാണവുമെല്ലാം സർക്കാർ മാറുമ്പോൾ മാറ്റം വരുത്തേണ്ട കാര്യങ്ങൾ അല്ല. എന്നാല്‍ പലപ്പോഴും അതിന് പൂർണത ഉണ്ടാകാറില്ല. എന്നാല്‍ ഇപ്പോൾ കേരളത്തിൽ വികസന തുടര്‍ച്ചയുള്ളതുകൊണ്ട് ഇവയെല്ലാം പൂര്‍ണതയോടെ ജനങ്ങള്‍ക്കു സമര്‍പ്പിക്കാനാവുന്നുണ്ടെന്നും ജനപങ്കാളിത്തമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്രയെന്നും ബാലഗോപാല്‍ പറഞ്ഞു. ചടങ്ങിൽ എ സി മൊയ്തീൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥിയായിരുന്നു. നഗരസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ മുഖ്യാതിഥിയായി.

ഒന്നും രണ്ടും പിണറായി സർക്കാരിന്റെ കാലയളവിൽ 28 ട്രഷറികളുടെ ഉദ്ഘാടനം കഴിഞ്ഞു. പുതിയ 22 ട്രഷറികള്‍ നിർമാണത്തിലാണ്. ഇവ പെട്ടെന്ന് പൂർത്തികരിക്കും. മാർച്ച് മാസത്തിന് മുൻപ് കുന്നംകുളത്തെ ട്രഷറി പ്രവര്‍ത്തമാരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന ധനകാര്യ വകുപ്പിന്റെ ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ (ടിഐഡിപി) ഉള്‍പ്പെടുത്തി 1.64 കോടി രൂപ ചിലവഴിച്ച് ഒറ്റ നിലയിലായി 2200 ചതുരശ്ര അടി വിസ്തീരണ്ണത്തിലാണ് കെട്ടിടം നിര്‍മിക്കുന്നത്. നിലവിൽ നാലായിരത്തോളം പെൻഷൻകാരും ഏട്ട് സ്റ്റാമ്പ് വെണ്ടർമാരും 207 ഡി ഡി ഒ മാരും, ഏഴ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടക്കം 300 ഓളം സ്ഥാപനങ്ങളും ഉൾപ്പെടെ ധാരാളം സ്ഥിരനിക്ഷേപകരും പൊതുജനങ്ങളും സബ് ട്രഷറിയുടെ സേവനം പ്രയോജനപ്പെടുത്തി വരുന്നു. കുന്നംകുളം സബ് ട്രഷറിയിൽ സബ് ട്രഷറി ഓഫീസർ അടക്കം 13 ജീവനക്കാർ സേവനം അനുഷ്ഠിക്കുന്നുണ്ട്. കുന്നംകുളം മുനിസിപ്പാലിറ്റി, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, ചൊവ്വന്നൂർ, ചൂണ്ടൽ, കടവല്ലൂർ, കണ്ടാണശ്ശേരി, കാട്ടകാമ്പാൽ, പോർക്കുളം, കടങ്ങോട് എന്നീ ഗ്രാമ പഞ്ചായത്തുകളും കുന്നംകുളം സബ് ട്രഷറിയുടെ അധികാര പരിധിയിൽ വരുന്നുണ്ട്. കാലപ്പഴക്കം മൂലം ശോചനീയാവസ്ഥയിലായിരുന്ന പഴയ കെട്ടിടം പൊളിച്ച് മാറ്റിയാണ് ആധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. നിര്‍മാണത്തിന്റെ ഭാഗമായി നിലവില്‍ സബ് ട്രഷറി ഓഫീസ് ഗുരുവായൂര്‍ റോഡിലെ വാടകക്കെട്ടിടത്തിലാണ് താല്‍ക്കാലികമായി പ്രവര്‍ത്തിച്ചുവരുന്നത്. 

മധ്യമേഖല ഡെപ്യൂട്ടി ഡയറക്ടർ ഐ ബിന്ദു റിപ്പോർട്ട് അവധരിപ്പിച്ചു. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആൻസി വില്യംസ്, കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ഐ രാജേന്ദ്രൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചിത്ര വിനോബാജി, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്

അഡ്വ. കെ രാമകൃഷ്ണൻ, കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് 

ഇ.എസ് രേഷ്മ, കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി ജയൻ, ചൂണ്ടൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഖ സുനിൽ, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന സാജൻ, കുന്നംകുളം നഗരസഭ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പത്മം വേണുഗോപാൽ, ജലീൽ ആദൂർ, എ വി വല്ലഭൻ, വാർഡ് കൗൺസിലർ മിനി മോൻസി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സബ് ട്രഷറി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post