എടപ്പാൾ അങ്ങാടി മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച മികവ് 2025 പുരസ്കാര സമർപ്പണ ചടങ്ങ് ചാണ്ടി ഉമ്മൻ എം.എൽ എ ഉത്ഘാടനം ചെയ്തു
മലപ്പുറത്തിനെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർ ഇവിടെ വന്ന് താമസിച്ചാൽ അത് തിരുത്തേണ്ടി വരുമെന്നും താൻ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ആവശ്യാർത്ഥം മലപ്പുറത്ത് വന്നു താമസിച്ചപ്പോഴാണ് മലപ്പുറക്കാരുടെ സ്നേഹം ഇത്രമേൽ വലുതാണെന്ന് അനുഭവിച്ച് അറിഞ്ഞതെന്നും മലപ്പുറത്തിന്റെ മതേതരത്ത്വം ലീഗിനോട് ഇഴച്ചേർന്നതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ വി കെ എ മജീദ് അധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങൾ വിശിഷ്ട അഥിതിയായി.
അന്തരിച്ച പഴയകാല മുസ്ലിം ലീഗ് നേതാവ് എം വി യൂസഫ് മാസ്റ്ററുടെ നാമദയത്തിൽ ഗുരു ശ്രേഷ്ഠ പുരസ്‌കാരം പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എച്ച്.എസ് പ്രിൻസിപ്പൽ കെ എം ബെൻഷ, തലമുണ്ട മിൻഹാജുൽ ഹുദാ മദ്രസ അധ്യാപകൻ കെ.കെ റജീഹ് അഷ്‌റഫി എന്നിവർക്ക് സമ്മേളനത്തിൽ സമർപ്പിച്ചു.
ഇബ്രാഹിം മുതൂർ, അഡ്വക്കേറ്റ് എ എം രോഹിത്, ടി പി ഹൈദരലി, സി രവീന്ത്രൻ, ഹാരിസ് ടി, കെ ടി ബാവഹാജി, എം വി ജലീൽ മാസ്റ്റർ, എസ് സുധീർ, കണ്ണൻ നമ്പ്യാർ, കെ വി ബാവ, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, തസ്തകീർ പി വി, അജ്മൽ വെങ്ങിനിക്കര, ചടങ്ങിൽ എസ് എസ് എൽ സി , പ്ലസ് ടു മദ്രസ പൊതു പരീക്ഷയിൽ ഉയർന്ന മാർക്ക് വാങ്ങിയവരെ അനുമോദിച്ചു.