സിസിടിവി യുടെ 19-ാമത് വിദ്യാഭ്യാസ പുരസ്കാര വിതരണം ശനിയാഴ്ച്ച
ഉച്ചയ്ക്ക് 2 മണിക്ക് കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തില്‍ നടക്കും. പുരസ്കാര വിതരണ ഉദ്ഘാടനം സംസ്ഥാന വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ നിർവ്വഹിക്കും.
എ.സി.മൊയ്തീൻ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ
സംസ്ഥാന ആസൂത്രണ സമിതിയംഗം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. എം.എല്‍എമാരായ മുരളി പെരുനെല്ലി പ്രതിഭാദരവും, യു.ആര്‍.പ്രദീപ്
പ്ലസ്ടു പുരസ്‌കാര വിതരണവും, എന്‍.കെ.അക്ബര്‍ എസ്.എസ്.എല്‍.സി പുരസ്‌കാര വിതരണവും നിര്‍വ്വഹിക്കും.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ മുഖ്യാതിഥിയാകും.
കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സൺ സീത രവീന്ദ്രന്‍ സ്കോളര്‍ഷിപ്പ് വിതരണം നടത്തും. ചടങ്ങിൽ വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച രാധാകൃഷ്ണൻ കാക്കശ്ശേരി · ടി.ഡി രാമകൃഷ്ണൻ, ആലങ്കോട് ലീലാകൃഷ്ണൻ, ശകിലൻ പത്മനാഭൻ, അരിയന്നൂർ ഉണ്ണികൃഷ്ണൻ,
സുബീഷ് തെക്കൂട്ട്, മനീഷ, കെ.പി. സാക്സൻ, പി.എസ്. ടോണി എന്നിവരെ സമാദരിക്കും.. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മേഖലയിലെ 700 ലേറെ വിദ്യാർത്ഥികൾക്കാണ് വിദ്യാഭ്യാസ പുരസ്കാരം സമ്മാനിക്കുന്നത്. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി, പ്ലസ്ടു പരീക്ഷയിൽ 80 ശതമാനത്തിലേറെ മാർക്ക് വാങ്ങി വിജയിച്ച നിർധന കുടുംബങ്ങളിലെ നൂറ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും വിതരണം ചെയ്യും.