ആകാശ് എം അംബാനി ഗുരുവായൂർ ക്ഷേത്രം സന്ദർശിച്ചു
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകനും റിലയൻസ് ജിയോ ഡയറക്‌ടറുമായ ആകാശ് എം. അംബാനി ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. ദേവസ്വം അതിഥിമന്ദിരമായ ശ്രീവത്സത്തിലെത്തിയ ആകാശ് അംബാനിയെ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ, ഭരണ സമിതി അംഗം സി. മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ തൊഴുതശേഷം മുംബൈയിലേക്ക് തിരിച്ചു. ദേവസ്വം തുടങ്ങുന്ന മൾട്ടി സ്പെഷാലിറ്റി ആശുപത്രി നിർമാണത്തിന്റെ പദ്ധതി രേഖ ആകാശ് അംബാനിക്ക് ദേവസ്വം ചെയർമാൻ സമർപ്പിച്ചു.