ശ്രേഷ്ഠ കാതോലിക്കായി സ്ഥാനാരോഹണം ചെയ്ത ശേഷം ആദ്യമായി മലബാറിൽ എത്തിയ യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ഹോളിലാൻഡ് പിൽഗ്രീം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ഒന്നാം പ്ലാറ്റ്ഫോമിലെ വിഐപി ലോഞ്ചിൽ നൽകിയ സ്വീകരണത്തിൽ ചെയർമാൻ അഡ്വക്കറ്റ് വിക്ടറി ആന്റണി നൂൺ അധ്യക്ഷ വഹിച്ചു. വർക്കിംഗ് ചെയർമാൻ ഷെവലിയാർ സി. ഇ. ചാക്കുണ്ണി പൊന്നാട കാതോലിക്ക ബാവയ്ക്ക് പൊന്നാട അണിയിച്ചു. എല്ലാ സമുദായങ്ങളുടെയും തീർത്ഥയാത്രക്ക് സൗകര്യം വർദ്ധിപ്പിക്കുന്നതിന് സൊസൈറ്റി വർഷങ്ങളായി നൽകുന്ന സേവനം മാതൃക പരമാണെന്നും, ക്രിസ്തീയ സഭകളിലെ തർക്കങ്ങൾ രമ്യ മായി പരിഹരിക്കുന്നതിന് നിരന്തരം നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സ്വീകരണത്തിന്ന് ബാവ നന്ദി അറിയിച്ചു മറുപടി പ്രസംഗവും നടത്തി.