സ്കൂൾ പ്രവേശനോൽസവം ഇന്ന്;നവാഗതരെ വരവേൽക്കാൻ മുഖ്യമന്ത്രി എത്തും

 

ആലപ്പുഴ: പുതിയ അധ്യയന

വർഷത്തിന് ആരംഭം കുറിച്ചു സംസ്ഥാന സ്‌കൂൾ പ്രവേശ നോത്സവം കലവൂർ ഗവ. എച്ച്. എസ്.എസിൽ ഇന്ന് നടക്കും. രാവിലെ 9.30 നു മുഖ്യമന്ത്രി പി ണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. 

ഇതിനു മുന്നോടിയായി രാവിലെ 8.30ന് വിദ്യാർഥികളുടെ കലാപരിപാടികൾ ആരംഭിക്കും. ഒൻപതിനു നവാഗതരായ കുട്ടികളെ മന്ത്രി വി. ശിവൻകുട്ടി സ്വീകരി ക്കും. 193 കുട്ടികളാണ് ഈ സ്‌കൂളിൽ ഒന്നാം ക്ലാസിൽ ചേർന്നിരിക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അധ്യക്ഷ നായിരിക്കും.


മന്ത്രിമാരായ സജി ചെറിയാൻ, പി. പ്രസാദ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എ ന്നിവർമുഖ്യാതിഥികളാകും.

സമ്മേളനത്തിനുശേഷം മൂവായിരം പേർക്കു സദ്യയും വിളമ്പും. പ്രതികൂല കാലാവസ്‌ഥ കണക്കിലെടുത്ത് വിശാലമായ പന്തൽ അടക്കം സൗകര്യങ്ങൾ ഒരുക്കിയതായി സംഘാടക സമിതി ചെയർമാൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. സ്‌കൂൾ പ്രവേശനോത്സവത്തിന് ആശംസനേർന്നു മോഹൻലാൽ, ചിത്ര, എം.മു കുന്ദൻ, ബെന്യാമിൻ, എം. ജയചന്ദ്രൻ, മജിഷ്യൻ മുതുകാട് തുടങ്ങിയവർ വീഡിയോ സന്ദേശങ്ങൾ നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post