കനത്ത മഴ - കിഴൂർ കാക്കത്തുരുത്ത് വെള്ളത്തിൽ മുങ്ങി .
മുപ്പതോളം കുടുംബങ്ങളാണ് കുന്നംകുളം നഗരസഭയുടെ രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന കിഴൂർ കാക്കതുരുത്തിൽ താമസിക്കുന്നത്. ഈ വർഷം നേരത്തെ തന്നെ മഴ ശക്തമായതോടെ ഈ തുരുത്ത് വെള്ളത്തിൽ മുങ്ങുകയാണ്. ഈ പ്രദേശത്തിലേക്കുള്ള ഏക റോഡ് ഇന്നലെ വൈകുന്നേരത്തോടെ വെള്ളം നിറഞ്ഞു. വാഹനങ്ങൾ പോകാനാവാത്ത അവസ്ഥയാണ് . ഇവിടെ താമസിക്കുന്ന മുപ്പതോളം കുടുംബങ്ങളിൽ പലരും വെള്ളപ്പൊക്ക ഭീഷണി കാരണം ബന്ധുവീടുകളിലേക്ക് ഇന്നലെ തന്നെ താമസം മാറി. മാറാൻ സാധിക്കാത്ത പലരും വെള്ളം കയറിയ വീടുകളിൽ തന്നെ കഴിയുകയാണ്. 2018 ലെ വലിയ വെള്ളപ്പൊക്കത്തിലാണ് കാക്കത്തുരുത്ത് ആദ്യമായി മുങ്ങിയത്.തുടർന്ന് ഇങ്ങോട്ട് എല്ലാവർഷവും കനത്ത മഴയിൽ ഇവിടെ വെള്ളം കയറാറുണ്ട്.പാടത്തിനോട് ചേർന്ന് നിൽക്കുന്ന വീടുകളിലാണ് ആദ്യം വെള്ളം കയറിയത്.
കിഴൂർ വെട്ടിക്കടവ് പാടശേഖരത്തിനോട് ചേർന്നാണ് കാക്കത്തുരുത്ത് സ്ഥിതിചെയ്യുന്നത്. വരും ദിവസങ്ങളിൽ മഴ ശക്തമാകുകയാണെങ്കിൽ ഇവിടുത്തെ മുഴുവൻ വീടുകളിലേക്കും വെള്ളം കയറും -