ചാലിശ്ശേരി എസ്. സി.യു.പി സ്കൂളിൽ വായനവാരാചരണം നടത്തി.

 

പഠനപാഠ്യേതര പ്രവർത്തനങ്ങളുടെയും വായനാവാരത്തിൻ്റെയും ഉദ്ഘാടനം മുൻ അധ്യാപകനും കൂറ്റനാട് പ്രസ് ക്ലബ്ബ് പ്രസിഡൻ്റും മാധ്യമ രംഗത്തെ സ്വതന്ത്ര ട്രേഡ് യൂണിയൻ കേരള മീഡിയ പേഴ്സൺസ് യൂണിയൻ (കെ.എം പി.യു ) ജില്ലാ രക്ഷാധികാരിയുമായ സി.മൂസ പെരിങ്ങോട് നിർവ്വഹിച്ചു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ

കുട്ടികളുടെ വിവിധ മത്സരങ്ങളും പ്രദർശനങ്ങളും സമ്മാന വിതരണവും ഉണ്ടായി. എച്ച്.എം കെ. മുഹമ്മദ് സൽമാൻ അധ്യക്ഷനായി.

അധ്യാപകരായ വി.കെ. മിനി, കെ.കെ.സുജ, ഒ.എസ് പ്രഭിത, കുക്കു സി. രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post