വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡൽഹി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള രാജ്യാന്തര സർവീസുകൾ 15 ശതമാനം വെട്ടിച്ചുരുക്കി എയർ ഇന്ത്യ.
ജൂൺ 20 മുതൽ ജൂലൈ പകുതി വരെയാണ് സർവീസു കൾ കുറച്ചത്. പ്രവർത്തനങ്ങളിൽ സ്‌ഥിരത കൈവരിക്കുക, തടസങ്ങൾ പരമാവധി കുറയ്ക്കുക, കാര്യക്ഷമത ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് എയർ ഇന്ത്യയുടെ വിശ ദീകരണം. രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടം നടന്ന് ദിവസങ്ങൾക്കു പിന്നാലെയാണ് തീരുമാനം.
വ്യോമയാന മന്ത്രാലയവും ഗുജറാത്ത് സർക്കാരുമായി ചേർ ന്ന് വിമാന അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും എയർ ഇന്ത്യ അറിയിച്ചു. അപകട കാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡി.ജി.സി.എ എയർ ഇന്ത്യയുടെ ബോയിങ് 787-8, 787-9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിൻ്റെ പരിശോധന പൂർ ത്തിയായി.
ഇവ സർവീസുകൾ നടത്താൻ തയാറായെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിക്കുന്ന വിമാനങ്ങളിൽവരും ദിവസങ്ങളിൽ പരിശോധന നടക്കും. പശ്ചിമേഷ്യയിലെ സംഘർഷത്തിനു പിന്നാലെ കഴിഞ്ഞ ആറു ദിവസങ്ങളിലായി 83 രാജ്യാന്തര സർവീസുകളാണ് റദ്ദാക്കിയതെന്നും എയർ ഇന്ത്യ അറിയിച്ചു.