കുന്നംകുളം ചെമ്മണ്ണൂർ സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. കല്ലിങ്ങൽ വീട്ടിൽ 29 വയസ്സുള്ള വിവേകിനെയാണ് തിങ്കളാഴ്ച്ച രാത്രി 9 മണിയോടെ വീട്ടിലെ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയത്.
തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം സബ് ഇൻസ്പെക്ടർ ജോസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ പൂർത്തീകരിച്ചു.
പൊതു ദർശനത്തിനുശേഷം കുന്നംകുളം അടുപ്പൂട്ടി ക്രിമിറ്റോറിയത്തിൽ സംസ്കരിച്ചു.രവീന്ദ്രൻ പുഷ്പ ദമ്പതികളുടെ മകനാണ് രേഷ്‌മ സഹോദരിയാണ്.