തൃത്താല: ശ്രീജിത്ത് ശോഭന, അഞ്ചു തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി
ഷിബിൻ കോക്കാട് കഥാ സംവിധാനം ചെയ്ത കൊഞ്ചും കിനാവ് മ്യൂസിക്കൽ ആൽബം ജനശ്രദ്ധ നേടുന്നു. രജീഷ് ദേവരാഗം വരികൾ എഴുതി പ്രത്യുഷാണ് ആൽബത്തിലെ ഗാനം ആലപിച്ചിരിക്കുന്നത്. ആദിവാസി പെൺകുട്ടിയുടെ പ്രണയവും കാടിന്റെ സൗന്ദര്യവുംവിളിച്ചോതുന്ന കൊഞ്ചും കിനാവ് ആൽബത്തിന്റെ ക്യാമറ എഡിറ്റിംഗ് മുരളി മേഴത്തൂർ ആണ് നിർവഹിച്ചിരിക്കുന്നത്
50 ലക്ഷം കാഴ്ചക്കാരെ കണ്ടെത്തിയ കുന്നിക്കുരു കണ്ണ് അവൾക്ക് ആൽബത്തിന് ശേഷം ഷിബിൻ കോക്കാട് സംവിധാനം ചെയ്ത പുതിയ ആൽബമാണ് കൊഞ്ചും കിനാവ്.