നാല് പതിറ്റാണ്ട് മുമ്പ് വരെ റേഡിയോ സംവിധാനത്തെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ഒരു കാലഘട്ടം. വാർത്തകൾ ശ്രവിക്കാനും,
ഗാനങ്ങൾ ആസ്വദിക്കാനും
ആബാലവൃദ്ധം ജനങ്ങളും
റേഡിയോയിൽ കണ്ണും കാതും കൂർപ്പിച്ചിരുന്ന ദിനരാത്രങ്ങൾ നമുക്ക് മുമ്പേ കഴിഞ്ഞുപോയി.
ടെലിവിഷനും മൊബൈൽ ഫോണും ഇന്റർനെറ്റും വ്യാപകമായപ്പോൾ റേഡിയോക്ക് നാം ചരമക്കുറിപ്പ് എഴുതി. പോയകാല പ്രതാപത്തിന്റെ പ്രൗഢി വിളിച്ചോതുന്ന റേഡിയോകൾ ഒരു കാഴ്ചവസ്തു
കണക്കെ പുരാവസ്തു കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ചു. ചില വീടുകളിൽ
അത്യപൂർവമായി റേഡിയോ കാണാമെങ്കിലും ഇന്നതിന്റെ മൂല്യവും പ്രസക്തിയും നഷ്ടപ്പെട്ടിരിക്കുന്നു.
101 വർഷം മുമ്പ് കോളനി ഭരണത്തിൻ കീഴിലുള്ള ആദ്യത്തെ പ്രക്ഷേപണം
രാജ്യത്ത് സംപ്രേക്ഷണം ചെയ്തതിൻ്റെ പ്രതീകമായാണ് ജൂലൈ 23 ന് ഇന്ത്യയിൽ ദേശീയ പ്രക്ഷേപണ ദിനം ആചരിക്കുന്നത്. പ്രക്ഷേപണത്തെ തുടർന്ന് കൽക്കട്ട റേഡിയോ ക്ലബ് സ്ഥാപിതമാവുകയും അഞ്ച് മാസം കഴിഞ്ഞ് ഇതര സംസ്ഥാനങ്ങ
ളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.
സിനിമ കാണാൻ
പത്തും പതിനഞ്ചും കിലോമീറ്റർ ദൂരം യാത്ര ചെയ്യുന്നത് ദുഷ്കരമായിരുന്നു
ആ കാലത്ത്
വാർത്തയും ശബ്ദരേഖയും..ചിത്ര ഗീതവും സ്പോർട്സും ശ്രവിക്കാൻ വായനശാലകളിലും ക്ലബ്ബുകളിലും മാത്രം പ്രദർശിപ്പിച്ചിരുന്ന റേഡിയോക്കു മുമ്പിൽ നിർനിമേഷനായി നിന്ന് സ്വയൂജ്യം കൊണ്ട ആ ഗതകാല ഓർമ്മകൾക്ക് ഇന്നും സ്വർണ്ണത്തിളക്കം.
എങ്കിലും FM റേഡിയോ സ്റ്റേഷനുകൾ ഇന്ന് ഇന്ത്യ മുഴുവനും വ്യാപിച്ചപ്പോൾ അത് മൊബൈലിലൂടെ കേൾക്കുവാനും, എപ്പോഴും ഏതുസമയത്തും എവിടെ നിന്നും ശ്രവിക്കുവാനും ഉള്ള സംവിധാനം ഉണ്ടായത് ആശ്വാസം. അപ്ഡേറ്റ് വാർത്തകൾ അറിയുന്നതിന് FM റേഡിയോ സ്റ്റേഷനുകൾ ഇന്ന് ഏറെ സഹായകരമാണ്. കാലഘട്ടത്തിന്റെ വളർച്ചയ്ക്ക് അനുസരിച്ച് ഇന്റർനെറ്റിന്റെ വേഗതയ്ക്ക് അനുസരിച്ച് FM സ്റ്റേഷനുകൾ വളർന്നത് പ്രോത്സാഹനജനക
മാണ്.