വാർഷിക പൊതുയോഗവും വിദ്യാർത്ഥികൾക്ക് അനുമോദനവും നടത്തി
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചാലിശ്ശേരി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും വ്യാപാരികളുടെ മക്കൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു.
പി.പി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി
പാലക്കാട് ജില്ലാ പ്രസിഡൻറ് ബാബു കോട്ടയിൽ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡൻറ് എം.എം.അഹമ്മദുണ്ണിയുടെ അധ്യക്ഷനായി
എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച അംഗങ്ങളുടെ മക്കൾക്ക് മെമ്മൻ്റോകൾ വിതരണം നടത്തി.
മണ്ഡലം പ്രസിഡൻറ് കെ.ആർ.ബാലൻ, സംസ്ഥാന കൗൺസിൽ അംഗം ഷമീർ വൈക്കത്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി ഷബീർ മദീന, യൂണിറ്റ് ട്രഷറർ ബിനോയ് ഡേവിഡ്, രക്ഷാധികാരി ഇബ്രാഹിംകുട്ടി, സെക്രട്ടറി റഫീഖ് ഫാസ് എന്നിവർ സംസാരിച്ചു.