സമരം ഒഴിവാക്കാൻ ബസ് ഉടമകളുമായി ചർച്ചനടത്തുമെന്നു മ ന്ത്രി കെ.ബി. ഗണേഷ്‌കുമാർ വ്യക്‌തമാക്കി. ആദ്യഘട്ടത്തിൽ ഗതാഗ ത കമ്മിഷണർ ചർച്ചനടത്തും. അത് വിജയിച്ചില്ലെങ്കിൽ മന്ത്രിതല ചർച്ചയുണ്ടാകും.
വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന കമ്മിഷൻ ശിപാർശ നടപ്പാക്കണമെന്നാണു ബസ് ഉടമകളുടെ പ്രധാന ആവശ്യം. സംസ്ഥാനത്ത് ഏകദേശം 37,000 സ്വകാര്യ ബസുകളുണ്ടായിരു ന്നതിൽ ശേഷിക്കുന്നത് 12,000-ൽ താഴെ മാത്രമാണെന്ന് അവർ ചൂണ്ടിക്കാട്ടി. 14 വർഷം മുമ്പാണ് ഒടുവിൽ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിച്ചത്. നികുതി വരുമാനത്തിൽനിന്ന് പ്രതിദിനം മുന്നരക്കോടി രൂപ നൽകിയാണു കെ.എസ്.ആർ.ടി.സിയെ സർക്കാർ നില നിർത്തുന്നത്.
ക്ഷേമ പെൻഷൻ നൽകാൻ ഒരു ലിറ്റർ ഡീസലിന് 1.60 രൂപ സെ സ് ഈടാക്കുന്ന സർക്കാർ മറ്റൊരു സംസ്‌ഥാനത്തുമില്ലാത്ത കാടൻ നിയമങ്ങളാണ് അടിച്ചേൽപ്പിക്കുന്നത്. ബസ് ഉടമകൾക്ക് അധികസാമ്പത്തികബാധ്യത വരുത്തുന്ന ജി.പി.എസ്, സ്‌പീഡ് ഗവേണർ, സെൻസർ ക്യാമറ എന്നിവയെല്ലാം അശാസ്ത്രീയമാണെന്ന് സംയുക്തസമരസമിതി ഭാരവാഹികളായ ടി. ഗോപിനാഥ്, ഗോകുലം ഗോകുൽദാസ്, എ.എസ്. ബേബി, കെ. സത്യൻ തുടങ്ങിയവർ പാലക്കാട്ട് പത്രസമ്മേളനത്തിൽ ആരോപിച്ചു.