കേരള എൻജിനീയറിങ്, ഫാർമസി എൻട്രൻസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ആണ് കോഴിക്കോട് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിച്ചത്. എൻജിനീയറിങ് വിഭാഗത്തിൽ എറണാകുളം സ്വദേശി ജോൺ ഷിനോജ് ഒന്നാംറാങ്ക് നേടി. ഹരികൃഷ്ണൻ ബൈജു, അക്ഷയ് ബിജു എന്നിവരാണ് രണ്ടും മൂന്നുംസ്ഥാനങ്ങളിൽ.പെൺകുട്ടികളിൽ ദിവ്യ രുഹുവാണ് ഒന്നാമത്. ജനറൽ വിഭാഗത്തിൽ ദിവ്യ രുഹുവിന് ഒമ്പതാം റാങ്കാണ്.
86549 പേരാണ് എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയത്. അതിൽ 76230 പേർ യോഗ്യത നേടി. 67505 പേരുടെ എന്‍ജിനീയിറിങ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 27841 പേര്‍ ഫാര്‍മസി പരീക്ഷയില്‍ യോഗ്യത നേടി.
Tags:
STATE NEWS