കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ചത് മന്ത്രിമാരുടെ നിരുത്തരവാദപരമായ നടപടികളാണെന്ന് കെ പി സി സി വൈസ് പ്രസിഡണ്ട് വി.ടി ബൽറാം.
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ പട്ടാമ്പി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിന്ദുവിൻ്റെ മരണം ഒരു തരത്തിൽ കൊലപാതകം തന്നെയാണ്. സംഭവങ്ങളെ നിസ്സാരവൽക്കരി ക്കാനുള്ള ശ്രമമാണ് സർക്കാരും, സി.പി.എമ്മുംനടത്തിക്കൊണ്ടിരിക്കുന്നത്.ആരോഗ്യ മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ അവകാശമില്ല. മന്ത്രി വീണാ ജോർജിനെതിരെ മനപൂർവമല്ലാത്ത നരഹത്യയ്ക്കു കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.
പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ:രാമദാസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ പി.കെ ഉണ്ണികൃഷ്ണൻ, കമ്മുക്കുട്ടി എടത്തോൾ, പി.എം. മധു, കൊപ്പം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.രാധാകൃഷ്ണൻ, തൃത്താല ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ.വിനോദ്, കെ.പി.സി.സി അംഗം സി.സംഗീത നേതാക്കളായ കെ.ആർ നാരായണ സ്വാമി, എ.പി രാമദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗീതാ മണികണ്ഠൻ, അസീസ് പട്ടാമ്പി, നീലടി സുധാകരൻ, കൗൺസിലർമാരായ കെ.ടി റുക്കിയ, കെ.ബഷീർ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമാരായ ഉമ്മർ കിഴായൂർ, പി.രൂപേഷ്, കെ.സന്തോഷ്, സെയ്ത് കോടനാട്, ഇ.പി യൂസഫ്, എ.സജീവ് കുമാർ, പി.എച്ച് ഹമീദ് എന്നിവർ സംസാരിച്ചു.
നേരത്തെ കോൺഗ്രസ് നേതാക്കൾക്കൊപ്പം വി.ടി ബൽറാം താലൂക്ക് ആശുപത്രി സന്ദർശിച്ചു. ആശുപത്രിയിൽ വേണ്ടത്ര ഡോക്ടർ ഇല്ലെന്നും ആശുപത്രിയിലെ കെട്ടിടങ്ങൾ ശോചനീയാവസ്ഥയിലാണെന്നും, ചുറ്റുമതിൽ ഏത് നിമിഷവും തകർന്ന് വീഴാവുന്ന അവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു.