കുന്നംകുളം നഗരസഭ ഗവ. മോഡല്‍ ബോയ്സ് സ്കൂളിൽ
നവീകരിച്ച ഓഡിറ്റോറിയം തിങ്കളാഴ്ച
(ജൂലായ് 7) വൈകീട്ട് 3 ന്
എ.സി മൊയ്തീന്‍ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷയാവും.
വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം. സുരേഷ്, സജിനി പ്രേമന്‍, റ്റി. സോമശേഖരന്‍,
പ്രിയ സജീഷ്, പി.കെ ഷെബീര്‍, വാര്‍ഡ് കൌണ്‍സിലര്‍
ബിജു സി. ബേബി തുടങ്ങിയവർ സന്നിഹിതരാകും.
നഗരസഭ 2024-25 വർഷത്തെ പദ്ധതി വിഹിതത്തിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് സ്കൂൾ ഓഡിറ്റോറിയം നവീകരിച്ചിട്ടുള്ളത്.