എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും പിടിയില്‍.
കൊച്ചി : എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളുമായി യുവതിയും യുവാവും കൊച്ചിയില്‍ പിടിയില്‍. ലക്ഷദ്വീപ് സ്വദേശിനി ഫരീദ, മൂവാറ്റുപുഴ സ്വദേശി ശിവജിത്ത് ശിവദാസ് എന്നിവരാണ് പിടിയിലായത്. ഐടി ജീവനക്കാരാണ് ഇരുവരും. ഇവിരില്‍ നിന്ന് നാല് ഗ്രാം എംഡിഎംഎയും 30 എല്‍എസ്ഡി സ്റ്റാമ്പുകളും പിടിച്ചെടുത്തു.
പള്ളിമുക്കിലെ ഒരു ലോഡ്ജില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്. എറണാകുളം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അതേസമയം ഇന്നലെ 20.55 ഗ്രാം വരുന്ന എംഡിഎംഎയുമായി വനിതാ യൂട്യൂബറും സുഹൃത്തും പിടിയിലായിരുന്നു. യൂട്യൂബറായ കോഴിക്കോട് സ്വദേശിനി റിന്‍സി, സുഹൃത്ത് യാസര്‍ അറാഫത്ത് എന്നിവരാണ് പിടിയിലായത്. കൊച്ചി കാക്കനാടിന് സമീപം പാലച്ചുവടുള്ള ഫ്ളാറ്റില്‍ നിന്നാണ് ഇരുവരെയും പിടികൂടിയത്.