ദേശീയപാത തകർച്ച: കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

 

ദേശീയപാതയിലെ തകർച്ച സംസ്ഥാനം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേന്ദ്രം പ്രശ്നങ്ങൾ പരിഹരിക്കും എന്ന് കരുതുന്നു. അലസത കാണിക്കുന്ന കരാർ കമ്പനികളുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ദേശീയപാത 66ൽ 15 ഇടത്ത് തകരാറുകൾ കണ്ടെത്തിയതായി കേന്ദ്ര സർക്കാർ പറഞ്ഞു. കെ സി വേണുഗോപാലിന്റെ ചോദ്യത്തിനാണ് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി രേഖാമൂലമുള്ള മറുപടി നൽകിയത്.നിർമാണത്തിനിടെയുള്ള ദേശീയപാതാ തകർച്ചയുടെ ഉത്തരവാദിത്തം കരാറുകാർക്കാണെന്നും കേന്ദ്രം പറഞ്ഞിരുന്നു. ദേശീയ പാതാ നിർമാണത്തിനിടെ ഉണ്ടാകുന്ന തകർച്ചയെപ്പറ്റി വി. ശിവദാസൻ എംപി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടി നൽകിയത്. രാജ്യത്തൊട്ടാകെ 4 വര്ഷം കൊണ്ട് പാത തകർന്നത് 8 ഇടങ്ങളിൽ ആണ്. രാജ്യസഭയിൽ മന്ത്രാലയത്തിന്റെ രേഖാമൂലമുള്ള മറുപടി പ്രകാരം, വിവിധ സംസ്ഥാനങ്ങളിലായി ആകെ എട്ട് ഓൺ-സൈറ്റ് തകർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.നാല് വർഷം കൊണ്ട് ദേശീയപാതാ നിർമാണത്തിനിടെ തകർച്ച ഉണ്ടായത് എട്ട് തവണയാണെന്ന് മന്ത്രി അറിയിച്ചു.

Post a Comment

Previous Post Next Post