വളയംകുളം - കോക്കൂർ റോഡ് ശോചനീയാവസ്ഥയിൽ :
പ്രതിഷേധവുമായി നാട്ടുകാരും വ്യാപാരികളും.
ചങ്ങരംകുളം : കോക്കൂരിൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആക്കാത്തതിൽ നാട്ടുകാരും വ്യാപാരികളും പ്രതിഷേധത്തിൽ.രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന വളയംകുളം - കോക്കൂർ - ചാലിശ്ശേരി റോഡ്
രണ്ട് ഹൈസ്കൂളിലേക്കും, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ഉപയോഗിക്കുന്ന പ്രധാന പാതയാണ്..
മാസങ്ങളായി കുണ്ടും, കുഴിയും നിറഞ്ഞ് വെള്ളക്കെട്ടും രൂപപ്പെട്ട നിലയിലാണ് നിരവധി അപകടങ്ങളും ഉണ്ടാകുന്നുണ്ട്.
ബന്ധപ്പെട്ടവർ എത്രയും വേഗം ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന്
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോക്കൂർ മേഖലാ യൂണിറ്റ് ആവശ്യപ്പെട്ടു.നടപടി എടുക്കാത്ത പക്ഷം
ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് വ്യാപാരികൾ മുന്നറിയിപ്പു നൽകി.
ഇ.വി മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ച യോഗം
റസാക്ക് നാലകത്ത് ഉദ്ഘാടനം ചെയ്തു,മാമു കല, ബഷീർ കോക്കൂർ,ആഷിക്, അഫ്സൽ, ശ്രീധരൻ,ജാഫർ
വേവ്സ്, സുബ്രഹ്മണ്യൻ, എന്നിവർ പങ്കെടുത്തു.