കർഷകദിന വാരാചരണം കുട്ടി കർഷകന് ആദരവ് നൽകിപ്രകൃതി സംരക്ഷണ സംഘം കേരളം
ചാലിശ്ശേരി ചിങ്ങം ഒന്ന് കർഷകദിന വാരാചരണത്തിന്റെ ഭാഗമായി പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വെച്ച് സംഘടിപ്പിച്ച കർഷക ദിന വാരാചരണം 2025 ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ എം. മഹേന്ദ്രസിംഹൻ ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണ സംഘം പാലക്കാട് ജില്ലാ സെക്രട്ടറി പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷനായി.
മുഖ്യതിഥിയായ കേരള പ്രൈവറ്റ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ നിർവ്വാഹക സമിതി അംഗം ടോം ജോർജ്ജ് കുട്ടി കർഷകനായ ചാലിശ്ശേരി ഗവ : ഹയർ സെക്കണ്ടറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് മുസ്തഫയെപൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന കോർഡിനേറ്റർ ഷാജി തോമസ് എൻ വൃക്ഷത്തൈ നൽകി.
ചാലിശ്ശേരി പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ആർ. ഉദയകുമാർ, ക്ലർക്ക് എസ്.വി. സുബിൻ, സലീം മമ്പുള്ളിഞ്ഞാലിൽ എന്നിവർ സംസാരിച്ചു.