കുന്നംകുളം കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രത്തിൽ പ്രത്യക്ഷ മഹാഗണപതിഹോമം, ഗജപൂജ, ആനയൂട്ട് എന്നിവ നടന്നു. ക്ഷേത്രം തന്ത്രിമാരായ തെക്കേടത്ത് ശശിധരൻ നമ്പൂതിരി, അണ്ടലാടി പരമേശ്വരൻ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ രാവിലെ പ്രത്യക്ഷ മഹാഗണപതി ഹോമത്തിനു ശേഷം, ഗജപൂജ, ആനയൂട്ട് എന്നിവയുമുണ്ടായി. ശേഷം ഭക്തജനങ്ങളും ആനയൂട്ടിൽ പങ്കെടുത്തു. 5 ആനകളാണ് ചടങ്ങിൽ പങ്കെടുത്തത്. കർക്കടകം ഒന്നിന് ആരംഭിച്ച തായമ്പകോത്സവത്തിന് ഇന്ന് സമാപനമാകും. ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡണ്ട് കെ കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപുള്ളി, ട്രഷറർ ഭാസ്കര കുറുപ്പ് എന്നിവർ നേതൃത്വം നൽകി.