കടവല്ലൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കടവല്ലൂർ പടിഞ്ഞാറ്റുമുറി കൊപ്പറമ്പത്ത് ചന്ദ്രൻ്റെ മകൻ 43 വയസുള്ള ഉണ്ണികൃഷ്ണനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്‌ച രാവിലെ വീടിന് സമീപത്തുള്ള ബന്ധുവിന്റെ ആൾതാമസമില്ലാത്ത വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
നാട്ടുകാർ ഉടൻതന്നെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുന്നംകുളം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.