ജനാധിപത്യത്തെയും രാഷ്ട്രീയത്തെയും സംരക്ഷിക്കാൻ ജനങ്ങൾ ഒന്നിക്കണമെന്ന് തുളസീധരൻ പളളിക്കൽ.
വോട്ട് കൊള്ളയിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ഭരണകൂടവും അവർക്ക് കുടപിടിക്കുന്ന ഇലക്ഷൻ കമ്മീഷനും രാജ്യത്തിന്റെ ജനാധിപത്യത്തെയും നാടിനെയും തകർക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന്
എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസീധരൻ പള്ളിക്കൽ കുറ്റപ്പെടുത്തി.
എസ്.ഡി.പി.ഐ തൃത്താല മണ്ഡലം കമ്മിറ്റി ആലൂർ സെന്ററിൽ നടത്തിയ ആസാദി സ്ക്വയർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി മണ്ഡലം പ്രസിഡണ്ട് നാസർ തൃത്താല അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി താഹിർ കൂനംമൂച്ചി, മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്റഫ് പള്ളത്ത്, മണ്ഡലം ഓർഗനൈസ് സെക്രട്ടറി വി.വി ഉമ്മർ, മണ്ഡലം സെക്രട്ടറി മൻസൂർ കപ്പൂർ, മണ്ഡലം ട്രഷറർ മുസ്തഫ ആലൂർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്
സി.പി ഷൗക്കത്ത്, ആലൂർ ബ്രാഞ്ച് സെക്രട്ടറി ഷെഫീക്ക് ആലൂർ എന്നിവർ സംസാരിച്ചു.