എടപ്പാൾ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ 20-മത് ജില്ലാ റോളർ സ്കേറ്റിങ് ചാമ്പ്യൻഷിപ്പ് തുടങ്ങി. കേരള റോളർ സ്കേറ്റിങ് അസോസിയേഷൻ മലപ്പുറം ജില്ലാകമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാൻ കെ. സനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.എം. അനിൽ കുമാർ അധ്യക്ഷനായി. എം.എ. നജീബ്, ഇ.എസ്. സുകുമാരൻ, ബി.പി. രഘുരാജ്, ആന്റിനിറ്റോ, സിദ്ധാർത്ഥ് എന്നിവർ സംസാരിച്ചു.