ബൾഗേറിയയിൽ വേൾഡ് ആം റെസലിംഗ് മൽസരത്തിൽ വെള്ളി മെഡൽ നേടി ശ്രീശാന്ത്ഗ്രാമത്തിന് അഭിമാനമായി.
കൂറ്റനാട്: ബൾഗേറിയയിൽ വെച്ച് നടന്ന വേൾഡ് ആം റെസലിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച എം.വി. ശ്രീശാന്ത് 55 കിലോ യൂത്ത് വിഭാഗത്തിൽ (ഇടത് കൈ) വെള്ളി മെഡൽ കരസ്ഥമാക്കിയത് ഗ്രാമത്തിന് അഭിമാനമായി
കൂറ്റനാട് സ്വദേശി മലപ്പുറത്ത് വീട്ടിൽ ശ്രീശാന്ത്, എം.എം. വിനോദ് - രേശ്ബ ദമ്പതിമാരുടെ മകനാണ്. തൃക്കാക്കര കെ എൻ എം കോളേ ളിൽ ബിബി എ ഏവിയേഷൻ ആൻ്റ് ലോജസ്റ്റിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയായ ശ്രീശാന്ത്, സംസ്ഥാന, ദേശീയ, ഏഷ്യൻ തലങ്ങളിൽ കിരീടം കരസ്ഥമാക്കിയിട്ടുള്ള താരമാണ്
കൂറ്റനാട് നടന്ന അൻപോടെ തൃത്താല ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് ശ്രീശാന്തിനെ ആദരിച്ചിരുന്നു.ശ്രീ മാധവ് സഹോദരനാണ്