ചന്ദ്രന് ഗുരൂവായൂർ ക്ഷേത്ര കലാ പുരസ്കാരം


 പഞ്ചവാദ്യം തിമില കലാകാരൻ പെരിങ്ങോട് ചന്ദ്രന്. 

ഗുരുവായൂർദേവസ്വത്തിന്റെശ്രീഗുരുവായൂരപ്പൻ ക്ഷേത്ര കലാപുരസ്‌കാരംസമർപ്പണം ഞായറാഴ്ച നടക്കും.

55,555 രൂപയും ശ്രീഗുരുവായൂരപ്പൻ്റെ രൂപം മുദ്രണം ചെയ്‌ത 10 ഗ്രാം സ്വർണപ്പതക്കവും ഫലകവും പ്രശസ്‌തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്‌കാരം. 

പഞ്ചവാദ്യ കലാമേഖലക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക‌ാരം. അഷ്ടമി രോഹിണിയോടനുബന്ധിച്ച് 14ന് വൈകീട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ മന്ത്രി വി.എൻ വാസവൻ പുരസ്‌കാരം സമ്മാനിക്കും. 

നാല് പതിറ്റാണ്ടിലേറെയായി തിമില വാദ്യകലാരംഗത്തെ നിറസാന്നിധ്യമാണ് പെരിങ്ങോട് ചന്ദ്രൻ. പെരിങ്ങോട് ചാഴിയാട്ടിരി മതുപ്പുള്ളി സ്വദേശിയാണ്. 2020-21 ലെ കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള കലാമണ്ഡലം കൽപ്പിത സർവകലാശാല അവാർഡ്, 2003ലെ അംബേദ്‌കർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങളും കേന്ദ്ര സർക്കാരിൻ്റെ സാംസ്‌കാരിക സ്കോളർഷിപ്പും ലഭിച്ചിട്ടുണ്ട്. 2017 മുതൽ കേരള കലാമണ്ഡലത്തിൽ വിസിറ്റിങ്ങ് പ്രൊഫസറാണ്.

Post a Comment

Previous Post Next Post