സ്പോർട്സ് കിറ്റ്, സ്ട്രീം മോഡ്യൂൾ വിതരണവും നടത്തി
തൃത്താല: സമഗ്ര ശിക്ഷാ കേരളം സ്റ്റാർസ് 2024–25 പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ ശാരീരിക-മാനസിക വികാസം ലക്ഷ്യമിട്ട് ആവിഷ്കരിച്ച കളിയങ്കണം പദ്ധതിയുടെ ഭാഗമായി പ്രൈമറി സ്കൂളുകൾക്കുള്ള സ്പോർട്സ് കിറ്റുകളും യു.പി. സ്കൂളുകൾക്കുള്ള സ്ട്രീം മോഡ്യൂളുകളും വിതരണം നടത്തി.
തൃത്താല ബി.ആർ.സി.യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ജില്ല പഞ്ചായത്ത് അംഗം വി.പി. ഷാനിബ സ്പോർട്സ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ബി.പി.സി.പി. ദേവരാജ് അധ്യക്ഷനായിരുന്നു. വാർഡ് മെമ്പർ എം. ഗോപിനാഥൻ സ്ട്രീം മോഡ്യൂൾ വിതരണം നിർവഹിച്ചു.
തൃത്താല എ.ഇ.ഒ കെ. പ്രസാദ് മുഖ്യാതിഥിയായി സംസാരിച്ചു. ജി.എം.എൽ.പി.എസ്. പ്രധാനാധ്യാപിക ലക്ഷ്മി ഭായ് ആശംസകൾ അർപ്പിച്ചു. ട്രെയിനർ വി.പി. ശ്രീജിത് സ്വാഗതം പറഞ്ഞു. ക്ലസ്റ്റർ കോർഡിനേറ്റർ പ്രജിഷ നന്ദിയും പറഞ്ഞു