തിരഞ്ഞെടുപ്പ് :ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍’പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍


 ചങ്ങരംകുളം:തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണം മുറുകിയതോടെ ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷന്‍ പ്രചരണം ശക്തമാക്കി മത്സരാര്‍ത്ഥികള്‍.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ കെവി ഷെഹീര്‍ ആണ് കോട്ട നില നിര്‍ത്താന്‍ സിപിഎം സ്ഥാനാര്‍ത്ഥി യായി മത്സരിക്കുന്നത്.20 വര്‍ഷത്തെ കോട്ട പൊളിക്കാന്‍ യുഡിഎഫ് രംഗത്ത് ഇറക്കിയിരിക്കുന്നത് എംഎസ്എഫ് സംസ്ഥാന ട്രഷറര്‍ കൂടിയായ യുവ സ്ഥാനാര്‍ത്ഥി അഷ്ഹര്‍ പെരുമുക്കിനെയാണ്.ബിജെപി തവനുർ മണ്ഡലം പ്രസിഡണ്ടും മലപ്പുറം ജില്ലാ കർഷകമോർച്ച പ്രസിഡണ്ടും ബിജെപി മലപ്പുറം വെസ്റ്റ് ജില്ല ജനറൽ സെക്രട്ടറിയും കൂടിയായ പിസി നാരായണൻ ചെമ്പകശ്ശേരി ആണ് ബിജെപി സ്ഥാനാര്‍ത്ഥി ആയി മത്സരരംഗത്ത്.എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി ഷംനാസ് മൂക്കുതല യാണ് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുംപൊന്നാനി മണ്ഡലം കമ്മിറ്റി അംഗവുമാണ് ഷംനാസ്.ബാസിത് താനൂര്‍ ആണ് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ആയി മത്സരിക്കുന്നത്.കൂടാതെ പിഡിപിക്കും,മദ്യനിരധന സമിതിക്കും ചങ്ങരംകുളം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ സ്ഥാനാര്‍ത്ഥികളുണ്ട്.

Post a Comment

Previous Post Next Post