ചാലിശ്ശേരി :ചാലിശ്ശേരി ജി സി സി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജനപ്രതിനിധി സംഗമവും കായിക രംഗത്ത് മികവ് പുലർത്തിയ പ്രതിഭകൾക്കുള്ള അനുമോദന സദസും ജനുവരി 26ന് തിങ്കളാഴ്ച നടക്കും.
വൈകിട്ട് ആറിന് ക്ലബ് ഹൗസിൽ നടക്കുന്ന പരിപാടിയിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ പങ്കെടുക്കും.
കായിക രംഗത്ത് ജില്ല, സംസ്ഥാനം, ദേശീയം തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച ക്ലബ്ബുമായി ബന്ധപ്പെട്ട കായിക പ്രതിഭകളെ ചടങ്ങിൽ ആദരിക്കും.
പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് , സെക്രട്ടറി ജിജു ജെക്കബ് , ട്രഷറർ എ.എം. ഇക്ബാൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും.



