ചങ്ങരംകുളം മൂക്കുതല ശാലേം പള്ളിയുടെ 82-ാമത് ഇടവക ദിനത്തോടനുബന്ധിച്ചുള്ള ഇടവക കൺവെൻഷന്ന് ഭക്തിനിർഭരമായ തുടക്കം. ഇടവക വികാരി റവ. സുനു ബേബി കോശി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
അക്കിക്കാവ് ദീനബന്ധു മിഷൻ ഡയറക്ടർ റവ. ലിനു ജോർജ്ജ് വചന ശുശ്രൂഷ നിർവഹിച്ചു. അട്ടപ്പാടി മിഷനിലെ മിഷനറി റവ. ജോയൽ, ഗുരുവായൂർ മൂക്കോല മിഷനിലെ മിഷനറി റവ. രൂബേൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. സെൻ്ററിലെ സുവിശേഷകർ, സേവിനിമാർ, ഇടവകാംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. ഇടവക സെക്രട്ടറി എം കെ ജോയ് സ്വാഗതവും ഇടവക ട്രസ്റ്റി കെ വി കുഞ്ഞുമോൻ നന്ദിയും പറഞ്ഞു



