ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഏർപ്പെടുത്തിയ 2026ലെ മികച്ച നിയമസഭാ സാമാജികനുള്ള മഹാത്മജി പുരസ്‌കാരം പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹസിൻ ഏറ്റുവാങ്ങി. തിരുവനന്തപുരം മ്യൂസിയം ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പുരസ്‌കാരം സമ്മാനിച്ചു.രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ ലഭിച്ച ഈ അംഗീകാരം തന്റെ പൊതുപ്രവർത്തന ജീവിതത്തിലെ വലിയ ഉത്തരവാദിത്തമായി കാണുന്നുവെന്നും, ഈ നേട്ടം പട്ടാമ്പിയിലെ ജനങ്ങൾക്കായി സമർപ്പിക്കുന്നുവെന്നും അവാർഡ് സ്വീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും മതേതര ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഈ പുരസ്കാരം പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചടങ്ങിൽ ഐ.ബി.സതീഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മികച്ച പൊതുപ്രവർത്തകനുള്ള പുരസ്‌കാരം യു.ഡി.എഫ് കൺവീനർ എം.എം. ഹസനും, മികച്ച നവാഗത സാമാജികനുള്ള പുരസ്‌കാരം എം.എസ്. അരുൺകുമാർ എം.എൽ.എയും ചടങ്ങിൽ ഏറ്റുവാങ്ങി. മുൻ എം.എൽ.എ കെ.എസ്. ശബരിനാഥൻ, നിയമസഭാ സെക്രട്ടറി ഡോ.എൻ. കൃഷ്ണകുമാർ, ജവഹർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റി ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു