ദേശമംഗലം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പള്ളം പ്രദേശത്തിന് സമീപം ഭാരതപ്പുഴയുടെ നടുക്കിൽ അടിക്കാടുകൾക്ക് തീപിടിച്ചു. പള്ളത്തിന്റെയും ഷൊർണൂർ–മുണ്ടായ ഭാഗത്തിന്റെയും ഇടയിൽ നദിയുടെ നടുവിലായാണ് തീ പടർന്നത്.ഇന്ന് രാത്രി ഏഴ് മണിയോടെയാണ് തീ ആളിപ്പടരുന്നത് നാട്ടുകാർ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിനും ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിനും വിവരം അറിയിച്ചിട്ടുണ്ട്. എന്നാൽ സംഭവം നടന്ന പ്രദേശത്തേക്ക് നേരിട്ട് വാഹനങ്ങൾ എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ളതിനാൽ രക്ഷാപ്രവർത്തനം പ്രയാസകരമാണെന്ന് നാട്ടുകാർ അറിയിച്ചു. തീ കൂടുതൽ വ്യാപിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം പ്രദേശവാസികൾ ഉന്നയിച്ചിട്ടുണ്ട്.