കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സേവനം ഉറപ്പു നല്‍കിക്കൊണ്ട് ഈ വണ്‍ കേബിള്‍ ടി.വി ക്ലസ്റ്റര്‍ ഓഫീസിന്റെ ഉദ്ഘാടനം വട്ടംകുളത്ത് നടന്നു.

 

കേബിള്‍ ടിവി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഗുണമേന്‍മയുള്ള സേവനം ഉറപ്പു നല്‍കിക്കൊണ്ട് ഈ വണ്‍ കേബിള്‍ ടി.വി ക്ലസ്റ്റര്‍ ഓഫീസിന്റെ ഉദ്ഘാടനം വട്ടംകുളത്ത് നടന്നു.കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ കോര്‍പറേറ്റ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ഇ വണ്‍ മാനേജിംഗ് പാര്‍ട്‌നര്‍ മാധവന്‍ കുട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ വണ്‍ മാനേജിംഗ്പാര്‍ട്‌നര്‍ കെഎസ് വിനോദ് വിഷന്‍ കണ്‍സപ്റ്റ് അവതരിപ്പിച്ചു. 

എടപ്പാള്‍, വട്ടംകുളം ,ആനക്കര കപ്പൂര്‍ പഞ്ചായത്തുകളിലായി കഴിഞ്ഞ 30 വര്‍ഷത്തോളമായി സേവനം നല്‍കി വരുന്ന 15 കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് രൂപം നല്‍കിയ ക്ലസ്റ്റര്‍ ആണ് ഇവണ്‍. ന്യൂസ്മലയാളം 24ഃ7 ചാനല്‍ എംഡി അബൂബക്കര്‍ സിദ്ധിക്ക് കണ്‍ട്രോള്‍ റൂമന്റെയും സി.ഒ.എ സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹന്‍ മാമ്പ്ര കോണ്‍ഫറന്‍സ് ഹാളിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ മുതിർന്ന അംഗങ്ങളായ സോമശേഖരനെ രാജ്‌മോഹന്‍ മാമ്പ്രയും, രവീന്ദ്രനെ അബൂബക്കര്‍ സിദ്ദീഖും ആദരിച്ചു. പ്രിവിലേജ് കാര്‍ഡ് പ്രകാശനം സിഒഎ സംസഥാന കമ്മറ്റി അംഗം സുരേഷ് കുമാര്‍ നിര്‍വ്വഹിച്ചു. യൂണിഫോം പ്രകാശനം സിഒഎ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാറും നിര്‍വ്വഹിച്ചു. ചടങ്ങില്‍ വിവിധ പഞ്ചായത്ത് പ്രസിഡന്‍ുമാരായ നസീമ നാസർ അംബിക, ഷാജിമോള്‍ , സിന്ധു കെപി, എന്നിവര്‍ മുഖ്യാതിഥികളായി.പരിപാടിയില്‍ എംഎ നജീബ്, സുനിത, എംഎ നവാബ്, ഭാസ്‌കരന്‍, ഇ പ്രകാശന്‍ , സുനില്‍ കുമാര്‍, ജിഷാദ്, ബിജുകുമാര്‍, ഫസല്‍ റഹ്‌മാന്‍ , സുരേഷ് എന്നിവരും പങ്കെടുത്ത് സംസാരിച്ചു.ജനപ്രതിനിധികള്‍,കേബിള്‍ ടി വി ഒപ്പറേറ്റേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജില്ലാ മേഖല കമ്മിറ്റി അംഗങ്ങള്‍

രാഷ്ട്രീയ,വ്യസായ മാധ്യമ മേഖലയിലെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

Post a Comment

Previous Post Next Post