വളാഞ്ചേരി :കക്കൻചിറ സൗഹൃദം കൂട്ടായ്മയും മലബാർ ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. പി. വഹീദ ഉദ്ഘാടനം ചെയ്തു.
സൗഹൃദം കക്കൻചിറ ചെയർമാനും തിരൂർ പോലീസ് സബ് ഇൻസ്പെക്ടറുമായ നസീർ തിരൂർക്കാട് അധ്യക്ഷനായി.
നേത്രസംബന്ധമായ രോഗങ്ങളും പൊതുജനങ്ങൾ സ്വീകരിക്കേണ്ട മുൻകരുതലുകളും സംബന്ധിച്ച് മലബാർ ഐ ഫൗണ്ടേഷൻ ആശുപത്രിയിലെ ഡോ. ആലിയാ റഹ്മാൻ ബോധവൽക്കരണ ക്ലാസ് നടത്തി.
ചടങ്ങിൽ വാർഡ് അംഗങ്ങളായ സുനിൽ ദാസ് ഷിഫാന, അഡ്വ. ഹർഷ, ശെരീഫ ടീച്ചർ , ക്ലബ് ഭാരവാഹികളായ ഉണ്ണികൃഷ്ണൻ, ഷഫീഖ്, ഹനീഫ തൊട്ടിയിൽ, അബ്ദുൽ കരീം കെ.പി., ബാബു, ഫവാസ്, ഷംസു, മണി കെ.പി. എന്നിവർ സംസാരിച്ചു.
കൺവീനർ ഷംസു കക്കൻചിറ സ്വാഗതവും ,ജാഫർ പി. നന്ദിയും പറഞ്ഞു.



