ഭാര്യയെ ഭർത്താവ് മർദിച്ചു കൊലപ്പെടുത്തി. വിളപ്പില്‍ശാല ചിലപ്പാറ അരുവിപ്പുറത്താണ് സംഭവം. ചിലപ്പാറ സ്വദേശി വിദ്യ ചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഭർത്താവ് രതീഷിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് കൊലപാതകം. രതീഷുമായി വിദ്യയുടെ രണ്ടാം വിവാഹമാണ്.
വിദ്യയെ കൊലപ്പെടുത്തിയ വിവരം രതീഷ് സുഹൃത്തിനോടു പറഞ്ഞു. സുഹൃത്താണ് പോലീസില്‍ അറിയിക്കുന്നത്.
മദ്യലഹരിയിലായിരുന്നു കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു.



