ചങ്ങരംകുളം കല്ലുര്‍മ്മയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


 ചങ്ങരംകുളം കല്ലുര്‍മ്മയില്‍ യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കല്ലൂർമ്മയില്‍ താമസിക്കുന്ന കരുമത്തില്‍ കേശവന്റെ മകന്‍ സുഭാഷ് (45)നെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ഞായറാഴ്ച പുലര്‍ച്ചെയാണ് തൂങ്ങിയ നിലയില്‍ സുഭാഷിന്റെ മൃതദേഹം കണ്ടെത്തിയത്.ഭാര്യയും മക്കളും ,ഭാര്യയുടെ വീട്ടിലേക്ക് വിരുന്നു പോയതായിരുന്നു.ടൈലറിംഗ് ജോലിക്കാരനായിരുന്നു സുഭാഷ്.മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രിയില്‍.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും

Post a Comment

Previous Post Next Post