സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു.


 സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ചെന്നൈയിലെ വീട്ടിൽ രാവിലെ ശുചിമുറിയിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം. 1968മുതൽ സിനിമാ സംഗീത സംവിധാനരംഗത്ത് സജീവമാണ്. സൂപ്പർ ഹിറ്റായ നിരവധി സിനിമകൾക്ക് സംഗീതം നൽകി. 70 വയസ്സ് ആയിരുന്നു. കിലുക്കം, മിന്നാരം, ജോണി വാക്കർ. കൗരവർ, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലർ, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.

Post a Comment

Previous Post Next Post