തിരുനാവായ കുംഭമേളയിൽ കുട്ടിയുടെ മാല പൊട്ടിക്കാൻ ശ്രമം പ്രതി പിടിയിൽ

 

തിരൂർ: തിരുനാവായ കുംഭമേളയ്ക്ക് കുടുംബത്തോടൊപ്പം എത്തിയ രണ്ട് വയസ്സുള്ള കുട്ടിയുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിച്ച തമിഴ്നാട് സ്വദേശിയെ തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സ്വദേശിയായ ശക്തി (30) ആണ് പിടിയിലായത്.

ചൊവ്വാഴ്ച രാത്രി എട്ടിന് തിരുനാവായ കൊടക്കല്ല് റോഡിൽ HP പെട്രോൾ പമ്പിന് സമീപമുള്ള സർവീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന അര പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

തിരൂർ പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. 


 കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post