ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.


 കൂറ്റനാട്: കേരള അറബിക് ടീച്ചേഴ്സ‌് ഫെഡറേഷൻ തൃത്താല ഉപജില്ലാ തലത്തിൽ എൽ.പി കുട്ടികൾക്കായി അലിഫ് അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. തൃത്താല ഉപജില്ലയിലെ എൽ.പി തലത്തിലുള്ള 19 സ്കൂളുകളിലെ കുട്ടികൾ ടൂർണ മെന്റിൽ പങ്കെടുത്തു. കെ.എ.ടി.എഫ് തൃത്താല ഉപജില്ല പ്രസിഡന്റ്ടി.വി അബൂബക്കർ അധ്യക്ഷനായി.തൃത്താല എ.ഇ.ഒ കെ.പ്രസാദ് മാസ്റ്റർ മുഖ്യാതിഥിയായി. സംസ്ഥാന അധ്യാപക കായിക മേളയിൽ ഗോൾഡ് മെഡൽ നേടിയ അബ്ദുൽ ജലീൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ സെക്രട്ടറി ആരിഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി സൽമാൻ കൂടമംഗലം,മൻസൂർ മാസ്റ്റർ, ജാഫർ അലി മാസ്റ്റർ, റമീസ് മാസ്റ്റർ, മുസ്തഫ മാസ്റ്റർ, ഹസ്സൻ മാസ്റ്റർ, അബ്ദുറഹ്മാൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.

എസ്.ബി.എസ് തണ്ണീർക്കോട് വിന്നേഴ്സ് സ്ട്രോഫിയും, എം.എം.എ.എൽ പി.സ്ക്കൂൾ റണ്ണേഴ്സ് ട്രോഫിയും കരസ്ഥമാക്കി. പങ്കെടുത്ത210 വിദ്യാർഥികൾക്കും മെഡലുകൾ നൽകി.


Post a Comment

Previous Post Next Post