അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു:-


 


അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ സ്നേഹ തണ്ണീർ കുടം സ്ഥാപിച്ചു:-

കൂറ്റനാട് :വേനൽ ചൂടിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പം ദാഹജലം നൽകുന്നതിനായി പ്രേരണ നൽകുന്ന *സ്നേഹ തണ്ണീർ കുടം പദ്ധതി*

2011 മുതൽ പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ടുമന്റുകളുടെ സഹകരണത്തോടെ നടത്തി വരുന്ന 'സ്നേഹ തണ്ണീർ കുടം -2026' പദ്ധതിയുടെ ഭാഗമായി അഷ്ടാംഗം ആയുർവേദ ചികിത്സാലയം & വിദ്യാപീഠത്തിൽ നടന്ന ചടങ്ങുകളുടെ ഔപചാരിക ഉദ്ഘാടനം അഷ്ടാംഗം പ്രിൻസിപ്പാൾ ഡോ: അഷ്ട വൈദ്യൻ ആലത്തിയൂർ നാരായണൻ നമ്പി നിർവ്വഹിച്ചു. അഷ്ടാംഗം സെക്രട്ടറി ഉണ്ണി മങ്ങാട്ട് ബ്രോഷർ പ്രകാശനം ചെയ്തു.

പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം കേരളം സംസ്ഥാന കോർഡിനേറ്റർ എൻ.ഷാജി തോമസ് പദ്ധതി വിശദീകരണം നടത്തി.ഡോ:ദേവി നാരായണൻ,കെ.സന്തോഷ് എന്നിവർ ആശംസകൾ അർപ്പിച്ചു.

വർഷങ്ങളായി പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഈ പദ്ധതി ജനങ്ങൾ ഒന്നടങ്കം ഏറ്റെടുത്തത് അഭിനന്ദനാർഹമാണെന്നും സ്വഗൃഹങ്ങളിൽ പക്ഷികൾക്ക് ഒരല്പം ജലം ഒരുക്കി ഈ പദ്ധതിയിൽ പങ്കാളികളാകണമെന്നും ഉദ്ഘാടകൻ ഉദ്ബോധിപ്പിച്ചു.

Post a Comment

Previous Post Next Post