തൃത്താല: യുവാക്കളുടെ പ്രശ്നങ്ങളും ഭാവി സാധ്യതകളും ചർച്ച ചെയ്യുന്നതിനായി ഡോ. ശശി തരൂരും വി.ടി. ബൽറാമും പങ്കെടുക്കുന്ന യുവജന സംവാദം ഏപ്രിൽ 2 വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് ആലൂർ ആരണ്യക വനന്തര ഡെസ്റ്റിനേഷൻ സെന്ററിൽ നടക്കും.
യു.ഡി.വൈ.എഫ് തൃത്താല മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടിയിൽ തൊഴിൽ സാധ്യതകൾ, സംരംഭകത്വം, കേരളത്തിന്റെ ഭാവി വികസനം തുടങ്ങിയ വിഷയങ്ങൾ പ്രധാനം ആയി ചര്‍ച്ച ചെയ്യും.
വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് സംഗമം സംഘടിപ്പിക്കുന്നതെന്ന് യു.ഡി.വൈ.എഫ് ചെയർമാൻ അഡ്വ. നഹാസ്, കൺവീനർ യു.ടി. താഹിർ എന്നിവർ അറിയിച്ചു.



