റിട്ട. അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ വേലായുധൻ നായർ മാസ്റ്റർ അന്തരിച്ചു

എടപ്പാൾ: റിട്ടേയഡ് അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ചുള്ളിയിൽ വേലായുധൻ നായർ മാസ്റ്റർ (88) അന്തരിച്ചു.

 കുന്നംകുളം, പഴഞ്ഞി, കുമരനെല്ലൂർ തുടങ്ങിയ സർക്കാർ ഹൈസ്കൂളുകളിൽ അധ്യാപകനായി ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

തുടർന്ന് എടപ്പാൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസിലും , പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും അസിസ്റ്റന്റ് യൂത്ത് വെൽഫെയർ ഓഫീസറായി പ്രവർത്തിച്ചു. 


നിരവധി യുവജന ക്ലബ്ബുകളുടെ രക്ഷാധികാരിയായും സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായും അദ്ദേഹം അറിയപ്പെട്ടിരുന്നു.

പോട്ടൂർകാവ് ശ്രീധർമ്മശാസ്താ ക്ഷേത്രം, കാന്തള്ളൂർ ശ്രീമഹാദേവ ക്ഷേത്രം എന്നിവയുടെ ഭരണസമിതി പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ഭാര്യ: പരേതയായ നാരായണിക്കുട്ടി (തങ്കം).

മക്കൾ: ശൈലജ (റിട്ട. അധ്യാപിക, ജി.യു.പി സ്കൂൾ കോലളമ്പ്), പ്രസാദ് (ആധാരം എഴുത്ത്, എടപ്പാൾ), സജി (അധ്യാപകൻ, സി.പി.എൻ.യു.പി സ്കൂൾ വട്ടംകുളം), ഷാജി (ആധാരം എഴുത്ത്, എടപ്പാൾ).

മരുമക്കൾ: പി.എം.കെ ഉണ്ണി (റിട്ട. ജില്ലാ സപ്ലൈ ഓഫീസർ, പാലക്കാട്), മീന, ബിന്ദു, നൈസി.

Post a Comment

Previous Post Next Post