മലപ്പുറം ജില്ല പോളിങ് ഉദ്യോഗസ്ഥർക്കായി ഏപ്രിൽ ഒന്നിന് നിശ്ചയിച്ച രണ്ടാം ഘട്ട പരിശീലനം ചൊവ്വാഴ്ച നടക്കും


 മലപ്പുറം ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലേക്കുമായി നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്കായി ഏപ്രിൽ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട പരിശീലനം മാർച്ച് 31 ന് ചൊവ്വാഴ്ച നടക്കും. ഏപ്രിൽ രണ്ടിന് നടക്കേണ്ട പരിശീലനം ഏപ്രിൽ അഞ്ചാം തീയതിലേക്കും മാറ്റിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ.വിനയ് ഗോയൽ അറിയിച്ചു. ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിലായി വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് നടക്കുന്നതിനാലാണ് മാറ്റം.


കൊണ്ടോട്ടി മണ്ഡലത്തിലേക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥർ ഏപ്രിൽ അഞ്ചിന് നടക്കുന്ന പരിശീലനത്തിനായി മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിക്ക് പകരം കൊണ്ടോട്ടി മേലങ്ങാടി ജി.വി.എച്ച്.എസ്.എസിൽ റിപ്പോർട്ട് ചെയ്യണം. മറ്റ് പരിശീലന തിയ്യതികളിലോ സ്ഥലങ്ങളിലോ മാറ്റമില്ല.


ഓരോ നിയമസഭാ മണ്ഡലത്തിലെയും പരിശീലന കേന്ദ്രങ്ങൾ:


033 കൊണ്ടോട്ടി - മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി കൊണ്ടോട്ടി 


034 ഏറനാട് - ഇസ്ലാഹിയ ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ,എടവണ്ണ


035 നിലമ്പൂർ- ഗവ. മാനവേദൻ ഹയർ സെക്കന്ററി സ്കൂൾ, നിലമ്പൂർ


036 വണ്ടൂർ - ഗവ. മാനവേദൻ ഹയർ സെക്കന്ററി സ്കൂൾ, നിലമ്പൂർ


037 മഞ്ചേരി- ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ ഹൈസ്കൂൾ സെക്ഷൻ മഞ്ചേരി


038 പെരിന്തൽമണ്ണ- പി.ടി.എം ഗവ.കോളേജ്,പാതായ്ക്കര, പെരിന്തൽമണ്ണ


039 മങ്കട- ഗവ.പോളിടെക്നിക് കോളേജ്,പെരിന്തൽമണ്ണ


040 മലപ്പുറം - ഗവ.കോളേജ് മലപ്പുറം (പി.ജി ബ്ലോക്ക് )


041 വേങ്ങര - ജെംസ് പബ്ലിക് സ്കൂൾ , കൂരിയാട്


042 വള്ളിക്കുന്ന് - ഗവ.മോഡൽ ഹയർ സെക്കന്ററി സ്കൂൾ, യൂണിവേഴ്സിറ്റി ക്യാമ്പസ്, തേഞ്ഞിപ്പലം


043 തിരൂരങ്ങാടി - പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി


044 താനൂർ-എം.ഇ.എസ് സെൻട്രൽ സ്കൂൾ, താഴെപ്പാലം, തിരൂർ


045 തിരൂർ -എം.ഇ.എസ് സെൻട്രൽ സ്കൂൾ, താഴെപ്പാലം, തിരൂർ 


046 കോട്ടക്കൽ -എം.ഇ.എസ് സെൻട്രൽ സ്കൂൾ, താഴെപ്പാലം, തിരൂർ


047 തവനൂർ - കേളപ്പജി കോളേജ് ഓഫ് അഗ്രിക്കൾച്ചർ എഞ്ചിനീയറിംഗ്, തവനൂർ


048 പൊന്നാനി- എം.ഇ.എസ് കോളേജ് പൊന്നാനി

Post a Comment

Previous Post Next Post