യാക്കോബായ -ഓർത്തഡോക്സ് സഭാതർക്കം; കോടതിയലക്ഷ്യ ഹർജികളിൽ ഇന്ന് ഉത്തരവ്

 

യാക്കോബായ -ഓർത്തഡോക്സ് സഭാതർക്കം; കോടതിയലക്ഷ്യ ഹർജികളിൽ ഇന്ന് ഉത്തരവ്.

കൊച്ചി: യാക്കോബായ -ഓർത്തഡോക്സ് സഭാതർക്കം നിലനിൽക്കുന്ന എറണാകുളം, പാലക്കാട് ജില്ലകളിലെ ആറു പള്ളികൾ ഏറ്റെടുക്കാനുള്ള ഉത്തരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ അപ്പീലുകളിൽ വിധിപറയുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.സുപ്രീം കോടതി നിർദേശപ്രകാരമാണ് സർക്കാരും യാക്കോബായ സഭാംഗങ്ങളും നൽകിയ അപ്പീലുകൾ പരിഗണിക്കുന്നത്.

എറണാകുളത്തെ പുളിന്താനം , ഓടക്കാലി , മഴുവന്നൂർ , പാലക്കാട് മംഗലം ഡാം , എരിക്കിൻച്ചിറ , ചെറുകുന്നം എന്നീ പള്ളികളുമായി ബന്ധപ്പെട്ടുള്ള വിഷയമാണ് ഹർജികളിൽ ഉന്നയിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post