കേച്ചേരി പറപ്പൂക്കാവ് പൂരത്തിന് വെടിക്കെട്ടിന് അനുമതിയായി.
പൂരം ചൊവ്വാഴ്ചതിങ്കളാഴ്ചഉച്ചയോടെയാണ് ജില്ലാ ഭരണകൂടംവെടിക്കെട്ടിന് അനുമതി നൽകി ഉത്തരവായത്..പോലീസ്, ഫയർ, റവന്യൂ വകുപ്പുകളുടെഅന്വേഷണ റിപ്പോർട്ടുകൾപരിശോധിച്ചതിനെ തുടർന്നാണ് നടപടി.അഗ്നിശമന വാഹനങ്ങൾക്ക്എത്തിച്ചേരാൻ ആവശ്യമായവഴിയുടെ അപര്യാപ്തത ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചതോടെയാണ് വെടിക്കെട്ടിന്അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അനുമതിനൽകിയത്. ചൊവ്വാഴ്‌ച രാത്രി 8.30ന്പറപ്പൂക്കാവ് കാവിലമ്മ കമ്മറ്റിയുടെനേതൃത്വത്തിൽ വെടിക്കെട്ട് അരങ്ങേറും. ഏറെ വർഷങ്ങൾക്ക് ശേഷമാണ് പറപ്പൂക്കാവ് പൂരത്തിന് വെടിക്കെട്ട് നടക്കാൻ പോകുന്നത്.



