ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 13.05.2026 ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും.
മാത്‍സ്, ഫിസിക്സ്, കെമിസ്ട്രി, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ പി.ജി, ബി.എഡ്, സെറ്റ്.
യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.
ഫോൺ: 9447553284



